ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വശ്രമം തടഞ്ഞത് പാകിസ്താനെന്ന് വെളിപ്പെടുത്തല്‍
text_fieldsഇസ്ലാമാബാദ്: ഇന്ത്യ എന്‍.എസ്.ജി അംഗത്വം നേടുന്നത് തടഞ്ഞത് പാകിസ്താനെന്ന് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍െറ വെളിപ്പെടുത്തല്‍. ഇതിനായി പാക് പ്രധാനമന്ത്രി നവാസ് ശരീഫ് 17 രാഷ്ട്രത്തലവന്മാര്ക്ക് കത്തയച്ചതായും വെളിപ്പെടുത്തലിലുണ്ട്. പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകന് സര്‍താജ് അസീസിന്േറതാണ് വെളിപ്പെടുത്തല്‍. ഇതിനായി നവാസ് ശരീഫ് 17 രാഷ്ട്രത്തലവന്മാര്ക്ക് കത്തെഴുതിയത് രേഖയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ മെംബര്‍മാരെ ചേര്‍ക്കുന്നതിന് ചില രാജ്യങ്ങളോട് വിവേചനത്തോടെ പെരുമാറരുതെന്നാവശ്യപ്പെട്ടാണ് കത്തെഴുതിയത്. ഇന്ത്യക്ക് അംഗത്വം നല്കുമ്പോള് പാകിസ്താന്‍െറ അംഗത്വക്കാര്യംകൂടി പരിഗണിക്കണമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങളാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ചൈനയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിനെതിരെ നിലകൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.