അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെ പാകിസ്താന്‍ വെല്ലുവിളിക്കുന്നുവെന്ന് അഫ്ഗാന്‍
text_fieldsകാബൂള്‍: അനിയന്ത്രിത പ്രവര്‍ത്തനങ്ങളിലൂടെ പാകിസ്താന്‍ അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെന്ന് അഫ്ഗാനിസ്താന്‍. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിക്ക് നല്‍കിയ പ്രസ്താവനയിലാണ് അഫ്ഗാനിസ്താന്‍െറ യു.എന്‍ സ്ഥിരം പ്രതിനിധി മഹ്മൂദ് സൈകാള്‍ പാകിസ്താനെതിരെ രൂക്ഷവിമര്‍ശം നടത്തിയത്.
ഭീകരവാദ സംഘങ്ങള്‍ക്ക് പാകിസ്താനിലെ ഒൗദ്യോഗിക സംവിധാനങ്ങളുടെ സഹായം ലഭിക്കുന്നുണ്ട്.
ഇവരെ നിയന്ത്രിക്കാന്‍ സൈനിക ഉപായങ്ങളെക്കാള്‍ ഏറെ, രാഷ്ട്രീയ ഇച്ഛാശക്തിയാണ് പാകിസ്താന് ആവശ്യം. പാകിസ്താനിലെ ബലൂചിസ്താനില്‍ കൊല്ലപ്പെട്ട മുല്ല അക്തര്‍ മന്‍സൂറിന് വ്യാജ പാകിസ്താന്‍ പാസ്പോര്‍ട്ടുണ്ടായിരുന്നു. മുല്ല അക്തര്‍ മന്‍സൂറിനും ബിന്‍ലാദിനും രഹസ്യതാവളം നല്‍കിയതിലൂടെ യു.എന്‍ പ്രമേയങ്ങളുടെ ലംഘനമാണ് പാകിസ്താന്‍ നടത്തിയതെന്നും അഫ്ഗാന്‍ പ്രതിനിധി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
