Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാനില്‍ താലിബാന്‍ 60 യാത്രക്കാരെ തട്ടിക്കൊണ്ടുപോയി

text_fields
bookmark_border
അഫ്ഗാനില്‍ താലിബാന്‍ 60 യാത്രക്കാരെ തട്ടിക്കൊണ്ടുപോയി
cancel

കാന്തഹാര്‍: ദക്ഷിണ  അഫ്ഗാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ ബസുകളും കാറുകളും ആക്രമിച്ച് യാത്രക്കാരായ 60തോളം പേരെ താലിബാന്‍ തട്ടിക്കൊണ്ടുപോയതായി അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തോക്കു ചൂണ്ടി വാഹനം നിര്‍ത്തിച്ചതിനുശേഷമാണ് ഇവര്‍ ആളുകളെ കടത്തിയത്. എന്നാല്‍, ബന്ദികളായി പിടിച്ചവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ളെന്ന് ഹെല്‍മന്ദിലെ ജില്ലാ പൊലീസ് മേധാവിയായ മുഹമ്മദ് ഇസ്മായില്‍ പറയുന്നു. അതേസമയം, ബന്ദികളില്‍ 27 പേരെ ഒഴിച്ച് ബാക്കിയുള്ളവരെ വിട്ടയച്ചുവെന്നാണ്  താലിബാന്‍ വക്താവ് ക്വാരി യൂസുഫ് അഹ്മദി പറയുന്നത്.  ഈ മാസം ആദ്യത്തില്‍ കിഴക്കന്‍ ഗസ്നി പ്രവിശ്യയില്‍ പൊലീസും സൈനികരും അടക്കം 12 പേരെ തട്ടിക്കൊണ്ടു പോയി താലിബാന്‍ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം താലിബാന്‍ ബന്ധമുള്ള തീവ്രവാദികള്‍ ബസില്‍നിന്നും ഇറക്കിക്കൊണ്ടുപോയി ഒമ്പതു യാത്രക്കാരെ കൊലപ്പെടുത്തിയതായും വാര്‍ത്തകളുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story