Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമേക്കപ്പിന് 2.5 ലക്ഷം...

മേക്കപ്പിന് 2.5 ലക്ഷം രൂപ; നെതന്യാഹുവിന്‍െറ യാത്രപ്പടി വിവാദത്തില്‍

text_fields
bookmark_border
മേക്കപ്പിന് 2.5 ലക്ഷം രൂപ; നെതന്യാഹുവിന്‍െറ യാത്രപ്പടി വിവാദത്തില്‍
cancel

ജറൂസലം: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും ഭാര്യ സാറയും കഴിഞ്ഞവര്‍ഷം നടത്തിയ യു.എസ്. യാത്രയില്‍ ചെലവഴിച്ചത് 3.5 കോടി രൂപ. മുടിമിനുക്കാനും മേക്കപ്പിനും മാത്രം നെതന്യാഹു ചെലവഴിച്ചത് 2.5 ലക്ഷം രൂപയാണ്. 2015 അവസാന പാദത്തില്‍ ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ നടത്തിയ യു.എസ് യാത്രയാണ് വിവാദത്തിലായിരിക്കുന്നത്. ഇസ്രായേല്‍ അഭിഭാഷകനായ ശഹര്‍ ബിന്‍മീര്‍ മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് യാത്രയുടെ ചെലവുകണക്കുകള്‍ പുറത്തുവിട്ടത്. ജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഭാര്യ സാറ നെതന്യാഹുവിനെതിരെ കഴിഞ്ഞ മാസം ഇസ്രായേലിലെ തൊഴില്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.

Show Full Article
TAGS:Netanyahu 
Next Story