Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒർലാൻഡോ: മുസ്​ലിം...

ഒർലാൻഡോ: മുസ്​ലിം പണ്ഡിത​െൻറ വിസ പുന:പരിശോധിക്കുമെന്ന്​ ആസ്​ട്രേലിയ

text_fields
bookmark_border
ഒർലാൻഡോ: മുസ്​ലിം പണ്ഡിത​െൻറ വിസ പുന:പരിശോധിക്കുമെന്ന്​ ആസ്​ട്രേലിയ
cancel

സിഡ്നി: ഒർലാൻഡോ വെടിവെപ്പിെൻറ പശ്ചാത്തലത്തിൽ മുസ്ലിം പണ്ഡിതന് വിസ നൽകിയ തീരുമാനം പുന:പരിശോധിക്കുമെന്ന് ആസ്ട്രേലിയ. റമദാനോടനുബന്ധിച്ച് സിഡ്നി ഇസ്ലാമിക് സെൻററിൽ പ്രഭാഷണം നടത്താനിരുന്ന ബ്രിട്ടീഷ് ഇസ്ലാമിക പണ്ഡിതൻ ഫാറൂഖ് സെകാലഷ്ഫെറിെൻറ വിസയാണ് ആസ്ട്രേലിയൻ അധികൃതർ റദ്ദാക്കാൻ ആലോചിക്കുന്നത്.

ഒർലാൻഡോ മരണം സ്വവർഗാനുരാഗികൾക്ക് ലഭിച്ച അർഹിക്കുന്ന ശിക്ഷയാണെന്ന് ഫാറൂഖ് പറഞ്ഞതായി  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രസ്താവനക്കെതിരെ ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ രംഗത്തെത്തിയിരുന്നു. ഇൗ രീതിയിൽ വിദ്വേഷ പ്രസംഗം നടത്തുന്നയാളോട് യാതൊരുവിധ സഹിഷ്ണുതയും പ്രകടിപ്പിക്കാൻ കഴിയില്ലെന്നാണ് ടേൺബുൾ അഭിപ്രായപ്പെട്ടത്.ഫാറൂഖിെൻറ വിസ നിയമപരമായ വിഷയവും ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യപ്പെടേണ്ടതുമാണ്. ഇത് പുനപ്പരിശോധിക്കും. കുടിയേറ്റ വകുപ്പ് മന്ത്രിയുമായി ഇതേക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Orlando shooting
Next Story