Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആറുമാസത്തിനിടെ...

ആറുമാസത്തിനിടെ 200ലധികം ഫലസ്തീന്‍ വനിതകളെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

text_fields
bookmark_border
ആറുമാസത്തിനിടെ 200ലധികം ഫലസ്തീന്‍ വനിതകളെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു
cancel

തെല്‍അവീവ്: കഴിഞ്ഞ ആറുമാസത്തിനിടെ ഇസ്രായേല്‍ ഇരുനൂറിലധികം ഫലസ്തീന്‍ വനിതകളെ അറസ്റ്റ്ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ചെറിയ പെണ്‍കുട്ടികള്‍തൊട്ട് 60 വയസ്സ് കഴിഞ്ഞവര്‍വരെ തടവിലാക്കപ്പെട്ടവരിലുള്‍പ്പെടുന്നു. ഫലസ്തീനിയന്‍ പ്രിസണേഴ്സ് സെന്‍റര്‍ ഫോര്‍ സ്റ്റഡീസിന്‍െറ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
സമീപകാലത്തെ ഏറ്റവും കൂടിയ അറസ്റ്റാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍, ഇസ്രായേല്‍ ജയിലുകളിലുള്ളത് 68 ഫലസ്തീനിയന്‍ വനിതകളാണ്. ഇസ്തബ്റഖ് നൂര്‍ എന്ന 14 കാരിയാണ് ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍. വെടിയേറ്റ് കിടക്കുന്നതിനിടെയാണ് ഇസ്തബ്റഖിനെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza Genocide
Next Story