Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനെതിരായ ശത്രുതയില്‍ യു.എസ് ഇന്ത്യയെ കടത്തിവെട്ടി -ഹാഫിസ് സഈദ്

text_fields
bookmark_border
പാകിസ്താനെതിരായ ശത്രുതയില്‍ യു.എസ് ഇന്ത്യയെ കടത്തിവെട്ടി -ഹാഫിസ് സഈദ്
cancel

 

ഇസ്ലാമാബാദ്: പാകിസ്താനോടുള്ള ശത്രുതാ മനോഭാവത്തില്‍ യു.എസ് ഇന്ത്യയെ കടത്തിവെട്ടിയതായി ജമാഅത്തുദ്ദഅ്വ തലവന്‍ ഹാഫിസ് സഈദ്. ബലൂചിസ്താനില്‍ അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ലാ അഖ്തര്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ ഡ്രോണ്‍ ആക്രമണം നടത്തിയത് പാകിസ്താന്‍െറ പ്രതികരണം അറിയാനായിരുന്നു. പാകിസ്താന്‍െറ ആണവപദ്ധതിയാണ് യു.എസ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെയും ഇസ്രായേലിന്‍െറയും സഹായത്തോടെ പദ്ധതി തകര്‍ക്കുകയാണ് യു.എസ് ലക്ഷ്യമെന്നും ഹാഫിസ് സഈദ് പറഞ്ഞു.
ബലൂചിസ്താനിലെ ആക്രമണത്തിനെതിരായ പ്രതിഷേധം കഴിഞ്ഞദിവസം യു.എസിന്‍െറ ഉന്നത പ്രതിനിധിസംഘത്തെ പാകിസ്താന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാഫിസ് സഈദിന്‍െറ പ്രതികരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story