സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍റര്‍നെറ്റ് വേണ്ട
text_fieldsസിംഗപ്പൂര്‍സിറ്റി: 2017 മേയ് മുതല്‍ സിംഗപ്പൂരിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍റര്‍നെറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനം സംബന്ധിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും നല്‍കാനുള്ള സര്‍ക്കുലര്‍ തയാറായതായി രാജ്യത്തെ പ്രമുഖ പത്രമായ ദ സ്ട്രെയ്റ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാര്‍ ഉപയോഗിക്കുന്ന ഒരു ലക്ഷത്തിലധികം കമ്പ്യൂട്ടറുകളിലാണ് ഇന്‍റര്‍നെറ്റ് തടയുക. സൈബര്‍ ആക്രമണവും സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതു തടയാനുമുള്ള നീക്കത്തിന്‍െറ ഭാഗമായാണ് നടപടി.
നീക്കം ഇന്‍റര്‍നെറ്റിലൂടെ നടത്തുന്ന സേവനങ്ങളെ ബാധിക്കുകയില്ളെന്ന് അധികൃതര്‍ പറഞ്ഞു. ഇന്‍റര്‍നെറ്റ് ആവശ്യമായ ജീവനക്കാര്‍ക്ക് സ്വന്തമായ ഇന്‍റര്‍നെറ്റ് ടെര്‍മിനലുകള്‍ അനുവദിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
