Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാഷിങ് മെഷീനില്‍...

വാഷിങ് മെഷീനില്‍ തലകുടുങ്ങി

text_fields
bookmark_border
വാഷിങ് മെഷീനില്‍ തലകുടുങ്ങി
cancel

ബെയ്ജിങ്: വാഷിങ് മെഷീന്‍െറ ഉള്ളില്‍ തലയിട്ടപ്പോള്‍ അതിങ്ങനെയൊരു ഏടാകൂടമാവുമെന്ന് അയാള്‍ കരുതിയിരുന്നില്ല. അത്യപൂര്‍വ രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവേണ്ട അമ്പരപ്പിലായിരുന്നു രക്ഷിക്കാനത്തെിയവരും.
ചൈനയിലാണ് സംഭവം. വാഷിങ് മെഷീനിന്‍െറ ഡ്രം ഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവാവിന്‍െറ തല അകത്ത് കുടുങ്ങുകയായിരുന്നു. ഇയാളുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. അരമണിക്കൂറോളം തല കുരുങ്ങിയ നിലയില്‍ കിടന്നയാള്‍ക്കുവേണ്ട ഓക്സിജന്‍ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ആദ്യം ചെയ്തത്. പിന്നീട് വാഷിങ് മെഷീനില്‍നിന്ന് ഡ്രം വേര്‍പെടുത്തി അതിനുശേഷം തല കുടുങ്ങിക്കിടക്കെ വളരെ സൂക്ഷിച്ച് ഡ്രം പൊട്ടിക്കുകയായിരുന്നു.

Show Full Article
TAGS:washing machine 
Next Story