ഇസ്രയേലി സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം
text_fieldsറോം: ഇസ്രയേലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാന്‍ ഇറ്റലിയിലെ അധ്യാപകരും ഗവേഷകരുമടങ്ങുന്ന സംഘം ആഹ്വാനം ചെയ്തു. അന്താരാഷ്ട്രനിയമങ്ങളും മനുഷ്യാവകാശങ്ങളും ഇസ്രയേല്‍ ലംഘിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പങ്കുണ്ടെന്നാരോപിച്ചാണ് ബഹിഷ്കരണം. അമ്പതിലേറെ ഇറ്റാലിയന്‍ സര്‍വകലാശാലകളില്‍നിന്നും ഗവേഷണസ്ഥാപനങ്ങളില്‍നിന്നുമായി 170 അക്കാദമിക്കുകള്‍ ബഹിഷ്കരണപത്രത്തില്‍ ഒപ്പുവെച്ചു.
ഭരണകൂടം ചെയ്യുന്നതുപോലെ അക്കാദമിക സ്ഥാപനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളില്‍ പങ്കുചേരുന്നത് ഇനിയും അംഗീകരിക്കാനാവില്ളെന്നാണ് ഇവരുടെ വാദം. ഇസ്രയേല്‍ സ്ഥാപിതമായതുമുതല്‍ തുടരുന്ന മനുഷ്യാവകാശ അവഹേളനമാണ് തങ്ങളെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
