പാകിസ്താനില്‍ ചാവേര്‍ സ്ഫോടനം: 15 മരണം
text_fields
കറാച്ചി: പാകിസ്താനില്‍ പോളിയോ വാക്സിന്‍ കേന്ദ്രത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്ക്. കൊല്ലപ്പെട്ടവരില്‍ 12 പേരും സുരക്ഷാ ഉദ്യോഗസ്ഥരാണ്്. ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെയ്റ്റയിലാണ് സ്ഫോടനമുണ്ടായത്. രാജ്യത്ത് പോളിയോ പ്രതിരോധ കാമ്പയിനു നേരെ നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം തെഹ്രീകെ താലിബാന്‍ ഏറ്റെടുത്തു. പോളിയോ പ്രതിരോധ കാമ്പയിന് നേരെ സായുധ ഗ്രൂപ്പായ തെഹ്രീകെ താലിബാന്‍െറ പേരില്‍ നിരന്തര ഭീഷണി പാകിസ്താന്‍ നേരിടുന്നുണ്ട്.ക്വയ്റ്റ ഉള്‍പ്പെടുന്ന ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ നടന്നുവരുന്ന പ്രചാരണത്തിന്‍െറ അവസാന ദിവസമാണ് ആക്രമണം. വാക്സിനേഷന്‍ സംഘത്തിന് സുരക്ഷക്കായി നിയോഗിച്ച ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ക്വയ്റ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് പോളിയോ രോഗം അവശേഷിക്കുന്ന രണ്ട് രാജ്യങ്ങളില്‍പെട്ടതാണ് പാകിസ്താനും അഫ്ഗാനിസ്താനും. അഞ്ചുവയസ്സിനു താഴെയുള്ള 24 ലക്ഷം കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കാനാണ് കാമ്പയിന്‍ നടത്തിയത്. ആക്രമണത്തെപ്രസിഡന്‍റ് മമ്മൂന്‍ ഹുസൈനും പ്രധാനമന്ത്രി നവാസ് ശരീഫും അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
