ചൈനയിൽ ഒറ്റക്കുട്ടി നയം ഇപ്പോഴും തുടരുന്നുവെന്ന് പരാതി
text_fieldsബെയ്ജിങ്: പതിറ്റാണ്ടുകാലത്തെ ഒറ്റക്കുട്ടി നയത്തിന് അന്ത്യം കുറിച്ച് രണ്ടു കുട്ടികളാവാമെന്ന് നിയമം വന്നെങ്കിലും ചിലയിടങ്ങളില്‍ നിയന്ത്രണം തുടരുന്നതായി ചൈനീസ് ദമ്പതികള്‍. ജോലിസ്ഥാപനങ്ങളില്‍ ജീവനക്കാരുടെ കുറവുവരുമെന്ന് പേടിച്ച് ഒറ്റക്കുട്ടിനയം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് രണ്ടാമതൊരു കുട്ടിയെ ആഗ്രഹിക്കുന്ന 31കാരി ലിന്‍ ക്വിന്‍ പറയുന്നു. സ്ഥാപനത്തിന്‍െറ വാള്‍ തലക്കുമീതെ തൂങ്ങുന്നതു കാരണം അവരതിന് മടിക്കുകയാണ്. ഇക്കാര്യം സൂചിപ്പിച്ച് ജോലി സ്ഥാപനത്തില്‍ അപേക്ഷ നല്‍കിയപ്പോള്‍ തള്ളിക്കളഞ്ഞതായും അവര്‍ പറഞ്ഞു.
ജനുവരി ഒന്നുമുതലാണ് ചൈനയില്‍ രണ്ടു കുട്ടികളാകാമെന്ന നിയമം പ്രാബല്യത്തില്‍ വന്നത്. കമ്പനി നിയമപ്രകാരം 2018ലേ ലിന്നിന് ഒരിക്കല്‍കൂടി അമ്മയാവാന്‍ കഴിയൂ. ലീയുടേത് ഒറ്റപ്പെട്ട സംഭവമല്ല. വടക്കുകിഴക്കന്‍ ചൈനയിലെ ജില്ലിന്‍ പ്രവിശ്യയിലെ ഷെങും ലിന്നിന്‍െറ പരാതി ശരിവെക്കുകയാണ്.
അമ്മയാവണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് അപേക്ഷ നല്‍കിയപ്പോള്‍ നിലവില്‍ പ്രസവത്തിനായി അവധിയെടുത്തവരുടെ പട്ടിക ചൂണ്ടിക്കാട്ടി സാധ്യമല്ളെന്ന മറുപടിയാണ് നല്‍കിയത്. കമ്പനി ടൈംടേബിള്‍ പ്രകാരമാണ് ഞങ്ങളുടെ പ്രസവമെന്നും അവര്‍ പറയുന്നു.
പരസ്പര ധാരണയോടെ പ്രസവം തീരുമാനിക്കുന്നത് പല കമ്പനികളിലും നടപ്പുള്ളതാണെന്ന് ഷന്തോങ്ങില്‍നിന്നുള്ള യു വി പറയുന്നു. അവരുടെ സ്ഥാപനത്തിലെ 20 ശതമാനം വനിതകളും രണ്ടാമതൊരു കുഞ്ഞിനെ ആഗ്രഹിക്കുന്നു. എന്നാല്‍, ഒരു വര്‍ഷത്തിനിടെ കൂടുതല്‍ പേര്‍ പ്രസവത്തിനു പോയാല്‍ അത് സ്ഥാപനത്തിന്‍െറ നടത്തിപ്പിനെ ബാധിക്കുമെന്നും യു വാദിക്കുന്നു.
എന്നാല്‍, സ്ത്രീകളുടെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണിത്. ജനസംഖ്യാ നിയന്ത്രണത്തിന് നടപ്പാക്കിയ ഒറ്റക്കുട്ടി നയം വൃദ്ധരുടെ രാജ്യമാക്കി മാറ്റുമെന്ന് കണ്ടാണ് ചൈന നിലപാട് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
