Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേപ്പാളില്‍ വീണ്ടും വിമാന അപകടം; രണ്ട് പൈലറ്റുമാര്‍ മരണപ്പെട്ടു
text_fieldsbookmark_border
കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് രണ്ടു പൈലറ്റുമാര്‍ മരിച്ചു. ഒന്‍പതു യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. സാങ്കേതിക തകരാറുമൂലം വിമാനം ഇടിച്ചിറക്കുന്നതിനിടെയാണ് അപകടം. മൂന്ന് ദിവസം മുമ്പ് വിമാനം തകര്‍ന്ന് വീണ് 23 പേര്‍ മരിച്ചതിന്‍െറ നടുക്കം മാറുന്നതിന് പിന്നാലെയാണ് മറ്റൊരു ദുരന്തം.
ഇന്നലെ ഉച്ചക്കാണ് നേപ്പാളിലെ ഗുഞ്ചില്‍ നിന്നും പുറപ്പെട്ട വിമാനം യന്ത്ര തകരാറ് മൂലം കലിക്കോട്ട് ജില്ലയിലെ ചില്‍ഖയില്‍ ഇടിച്ചിറക്കാന്‍ ശ്രമിച്ചത്. ഇതിനിടെ വിമാനത്തിന്‍െറ മുന്‍ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. ദിനേഷ് നോപണെ, സന്തോഷ് റാണ എന്നിവരാണ് മരിച്ച പൈലറ്റുമാര്‍. എയര്‍ കസ്തമണ്ഡപിന്‍േറതാണ് വിമാനം
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
