Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാന്‍ ജനത ഇന്ന്...

ഇറാന്‍ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്

text_fields
bookmark_border
ഇറാന്‍ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്
cancel

തെഹ്റാന്‍: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്  അഞ്ചുകോടിയോളം വരുന്ന വോട്ടര്‍മാര്‍ വെള്ളിയാഴ്ച പോളിങ്ബൂത്തിലേക്ക്. പരിഷ്കരണവാദികള്‍ക്ക് തിരിച്ചുവരവിനാണോ പാരമ്പര്യവാദികള്‍ക്ക് ആധിപത്യം ഉറപ്പിക്കാനാണോ ജനങ്ങള്‍ അവസരം കൊടുക്കുകയെന്നറിയാന്‍ ലോകം ഉറ്റുനോക്കുകയാണ്. യൂറോപ്യന്‍, അമേരിക്കന്‍ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടുള്ള ഇറാനിലെ തെരഞ്ഞെടുപ്പ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അന്തര്‍ദേശീയ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന ചിന്താഗതിക്കാരനാണ് പരിഷ്കരണവാദികളുടെ പിന്തുണയുള്ള ഹസന്‍ റൂഹാനി. പരിഷ്കരണവാദികളായ അലി മുതഹ്ഹരിയും മുഹമ്മദ് റസയും പാര്‍ലമെന്‍റ് ടിക്കറ്റിനായി മത്സരരംഗത്തുണ്ട്.

ഹസന്‍ റൂഹാനി തെരഞ്ഞെടുക്കപ്പെട്ടാല്‍ സാധാരണജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അവസരമൊരുങ്ങുമെന്നാണ് പരിഷ്കരണവാദികളുടെ പക്ഷം. ഇറാനെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറ്റാന്‍ ശ്രമം നടത്തിയ റൂഹാനിക്ക് വോട്ട് ചെയ്യണമെന്ന് മുന്‍ പ്രസിഡന്‍റ് അക്ബര്‍ ഹഷ്മി റഫ്സഞ്ചാനിയുടെ മകള്‍ ഫായിസ ജനങ്ങളെ ഉണര്‍ത്തുന്നു.  പാര്‍ലമെന്‍റില്‍ പാരമ്പര്യവാദികള്‍ ഭൂരിപക്ഷം നേടിയാല്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് അവര്‍ പറയുന്നു. 

ഇറാനില്‍ നിലവിലുള്ള പാര്‍ലമെന്‍റില്‍ പാരമ്പര്യവാദികള്‍ക്കാണ് മേധാവിത്വം. പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇക്കാണ് തീരുമാനമെടുക്കാനുള്ള അധികാരം. 586 വനിതകളുള്‍പ്പെടെ 12,000 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ 49 ശതമാനം വനിതകളാണ്.  
290 അംഗ പാര്‍ലമെന്‍റില്‍ 285 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബാക്കി അഞ്ച് സീറ്റ് വിവിധ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 196 മണ്ഡലങ്ങളില്‍നിന്നാണ് 285 സീറ്റിലേക്കുള്ള മത്സരം.

ചില മണ്ഡലങ്ങള്‍ ദ്വയാംഗ മണ്ഡലങ്ങളായിരിക്കും. ഇവിടെ 30 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികള്‍ വിജയിക്കും. ഈ വോട്ട്ശതമാനം ആര്‍ക്കും മറികടക്കാനായില്ളെങ്കില്‍ വീണ്ടും തെരഞ്ഞടുപ്പ് നടക്കും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു പുറമെ, വിദഗ്ധ സമിതി സഭയിലേക്കുള്ള തെരഞ്ഞെടുപ്പും വെള്ളിയാഴ്ച നടക്കും.  ഇരു സഭയിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നത് ഇതാദ്യമായാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iran election
Next Story