സല്‍മാന്‍ റുഷ്ദിക്കെതിരെ പുതിയ ഫത്വയുമായി ഇറാന്‍
text_fieldsലണ്ടന്‍: വിവാദ ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ ഇറാനിലെ പ്രമുഖ മാധ്യമമുള്‍പ്പെടെ 40 സംഘങ്ങള്‍ പുതിയ ഫത്വയിറക്കി. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് ആറു ലക്ഷം ഡോളറിന്‍െറ പാരിതോഷികമാണ് ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡുമായി ബന്ധമുള്ള ഫാര്‍സ് വാര്‍ത്താ ഏജന്‍സിയുള്‍പ്പെടെ പ്രഖ്യാപിച്ചത്.
റുഷ്ദിക്കെതിരെ ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി ഫത്വയിറക്കിയതിന്‍െറ വാര്‍ഷികത്തിലാണ് പുതിയ പ്രഖ്യാപനമെന്നത് യാദൃച്ഛികതയാവാം. 1989ലാണ് റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചത്. അന്ന് ഖുമൈനി പ്രഖ്യാപിച്ചതിന്‍െറ ഇരട്ടിയിലേറെ തുകയാണ് പാരിതോഷികം. ഇസ്ലാമിനെയും പ്രവാചകനെയും സാതാനിക് വേഴ്സസില്‍ വികലമായി ചിത്രീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഫത്വ. കനത്ത പൊലീസ് സുരക്ഷയില്‍ ബ്രിട്ടനില്‍ കഴിയുകയാണ് റുഷ്ദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
