നേപ്പാളില്‍ വിമാനം തകര്‍ന്ന് 23 മരണം
text_fieldsകാഠ്മണ്ഡു: നേപ്പാളിന്‍െറ വടക്കുപടിഞ്ഞാറന്‍ വനമേഖലയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 23 പേര്‍ മരിച്ചു. ടൂറിസ്റ്റ് നഗരമായ പൊഖാറയില്‍നിന്ന് ജോംസമിലേക്ക് പുറപ്പെട്ട താറ എയര്‍ വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണത്. റഡാര്‍ സംവിധാനത്തില്‍നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൈഗഡി ജില്ലയിലെ സോളിഘോപ്റ്റെ വനത്തില്‍ കത്തിക്കരിഞ്ഞനിലയില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടത്തെി. 300 മീറ്റര്‍ ചുറ്റളവില്‍ ചിതറിക്കിടന്ന അവശിഷ്ടങ്ങളില്‍നിന്ന് മൃതദേഹങ്ങളും കണ്ടെടുത്തു.
മലനിരകള്‍ക്കു പ്രശസ്തമായ ജോംസമില്‍ ട്രക്കിങ്ങിനു പുറപ്പെട്ട വിനോദസഞ്ചാരികളാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയും. രണ്ടു കുട്ടികളും രണ്ട് വിദേശികളുമുള്‍പ്പെടെ 20 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ല. ഒരു ചൈനീസ് വംശജനും കുവൈത്ത് പൗരനുമാണ് വിദേശികള്‍.
കാലാവസ്ഥ അനുകൂലമായിരുന്നെന്നും വിമാനത്തിന് കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ളെന്നും താറ എയര്‍ അധികൃതര്‍ അറിയിച്ചു. വിമാനം തകര്‍ന്നുവീണശേഷമാണ് തീപിടിച്ചത്. പ്രദേശത്ത് വന്‍ സ്ഫോടനവും അഗ്നിഗോളവും ശ്രദ്ധയില്‍പെട്ടതായി നാട്ടുകാര്‍ അറിയിച്ചു. കാഴ്ചക്കുറവാകാം അപകടം വരുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സമീപത്തെ അന്നപൂര്‍ണ പര്‍വതത്തിലുണ്ടായ മണ്ണിടിച്ചിലിന്‍െറ തുടര്‍ച്ചയായി പൊടിപടലം അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
