ഇന്ത്യന്‍ വംശജന്‍ മലേഷ്യയില്‍ പൊലീസ് കമീഷണര്‍

01:20 AM
23/02/2016

ക്വാലാലംപുര്‍: ഇന്ത്യന്‍ വംശജനായ സിഖുകാരന്‍ മലേഷ്യയില്‍ പൊലീസ് കമീഷണറായി നിയമിതനായി. അമര്‍ സിങ് ആണ് തലസ്ഥാന നഗരമായ ക്വാലാലംപുരില്‍ ഉന്നത പൊലീസ് ഓഫിസറായത്. കമേഴ്സ്യല്‍ സി.ഐ.ഡിയിലെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച താജുദ്ദീന്‍ മുഹമ്മദിനു പകരമാണ് നിയമിതനായത്. ഡെപ്യൂട്ടി കമീഷണറായിരുന്നു അമര്‍ സിങ്. ഇദ്ദേഹത്തോടൊപ്പം മറ്റു പലര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. ഒരു മലേഷ്യന്‍ സിഖുകാരന് പ്രാപ്തമാക്കാവുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ് അമര്‍ സിങ് എത്തിയിരിക്കുന്നതെന്ന് ഏഷ്യ സമാചാര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്‍െറ അച്ഛനും അമ്മയുടെ അച്ഛനും മലേഷ്യയില്‍ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. മലായ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ അമര്‍ സിങ് ബക്കിങ്ഹാം സര്‍വകലാശാലയില്‍നിന്ന് നിയമ ബിരുദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 

Loading...
COMMENTS