തർക്കം മൂത്ത് അമ്മ മകളെ തീറ്റിച്ചത് 30 അലങ്കാരമത്സ്യങ്ങള്‍
text_fieldsടോക്കിയോ: തർക്കം മൂത്ത് മകളെക്കൊണ്ട് അലങ്കാരമത്സ്യങ്ങള്‍ നിർബന്ധിച്ച് തീറ്റിച്ച അമ്മയെ ജപ്പാനിൽ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മക്കും മകള്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഡിറ്റര്‍ജന്‍റ് കലര്‍ത്തി 30 അലങ്കാര മത്സ്യങ്ങളെ കൊന്ന് മകള്‍ക്ക് നല്‍കുകയായിരുന്നു. ബലം പ്രയോഗിച്ച് 30 മത്സ്യങ്ങള്‍ ഒന്നൊന്നായി തീറ്റിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അമ്മയായ യുഗോഗോട്ടോയും കൂട്ടുകാരനുമാണ് അറസ്റ്റിലായത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. യൂഗോ ഇതിനു മുമ്പൂം മകളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയൂം സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കാറുമുണ്ടായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജപ്പാനിൽ 2015 മാര്‍ച്ച് അവസാനത്തോടെകുട്ടികള്‍ക്ക് നേരെ 89,000 അതിക്രമങ്ങളാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്‍റര്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം മൂന്ന് വയസ്സുകാരിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച കേസില്‍ മാതാവ് അറസ്റ്റിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
