അഞ്ചു ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വധിച്ചു
text_fieldsജറൂസലം: മൂന്നു വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു കൗമാരക്കാരുള്‍പ്പെടെ അഞ്ചു ഫലസ്തീനികളെ ഇസ്രായേല്‍ സേന വെടിവെച്ചുകൊന്നു. കൗമാരക്കാര്‍ വെസ്റ്റ്ബാങ്കിലും മറ്റു രണ്ടു പേര്‍ ജറൂസലമിലുമാണ് കൊല്ലപ്പെട്ടത്. ജറൂസലം പഴയ പട്ടണത്തിലെ ഡമസ്കസ് ഗേറ്റ് പ്ളാസക്കു സമീപം കാവലുണ്ടായിരുന്ന സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് രണ്ടു പേരെ വെടിവെച്ചുകൊന്നത്. ഇവര്‍ അക്രമാസക്തരായിരുന്നുവെന്ന് ഇസ്രായേല്‍ ആരോപിക്കുന്നുണ്ടെങ്കിലും മറ്റാര്‍ക്കും പരിക്കില്ല.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിന്‍ പട്ടണത്തില്‍ കാറുകള്‍ക്കു നേരെ കല്ളെറിഞ്ഞുവെന്നാരോപിച്ചാണ് മറ്റു രണ്ടു പേരെ വെടിവെച്ചുകൊലപ്പെടുത്തിയത്. ഒരേ കുടുംബത്തില്‍ പെട്ട 15 വയസ്സുള്ള നിഹാദ് വാഖിദ്, ഫുവാദ് വാഖിദ് എന്നിവരാണ് കുരുതിക്കിരയായതെന്ന് ഫലസ്തീനി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12ഓളം ബുള്ളറ്റുകളേറ്റാണ് ഇതിലൊരാള്‍ മരിച്ചത്. വെസ്റ്റ് ബാങ്കിലെ ചെക്പോയിന്‍റില്‍ അര്‍ധസൈനിക വിഭാഗം ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് 17 കാരന്‍ സൈനികരുടെ വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഇസ്രായേല്‍ സൈന്യത്തിന്‍െറ തോക്കിനിരയായ ഫലസ്തീനികളുടെ എണ്ണം ഇതോടെ 163 ആയി. ഇതില്‍ 107 പേരെ അക്രമികളെന്നു മുദ്രകുത്തിയും അല്ലാത്തവരെ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെയുമാണ് കൊലപ്പെടുത്തിയത്. 27 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
