Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം അടുത്ത ആഴ്ച
text_fieldsbookmark_border
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. മാധേശി ഉപരോധം അവസാനിച്ച സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ദൃഢമാവുമെന്നാണ് വിലയിരുത്തല്‍. ഈ മാസം 19–-23 തീയതികളിലാണ് ശര്‍മ ഒലി ഇന്ത്യയിലെത്തുക. സന്ദര്‍ശനത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. പ്രധാനമന്ത്രിപദമേറ്റെടുത്ത ശേഷം ശര്‍മയുടെ ആദ്യ വിദേശപര്യടനം കൂടിയാണിത്. അതേസമയം, നേപ്പാളിെൻറ പരമാധികാരത്തെയും ആത്മാഭിമാനത്തെയും മുറിപ്പെടുത്തുമെന്നതിനാല്‍ ഇന്ത്യയുമായി കരാറുകള്‍ ഒപ്പിടാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപരോധം അവസാനിക്കുമ്പോഴാല്ലാതെ ഇന്ത്യ സന്ദര്‍ശനത്തിന് സാധ്യതയില്ളെന്നും അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
