Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താനില്‍ ഗ്യാസ്ടാങ്കര്‍ അപകടം : ആറുകുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ വെന്തുമരിച്ചു
text_fieldsbookmark_border
ലാഹോര്‍: പഞ്ചാബ് മേഖലയിലെ നാന്‍കനസാഹിബില്‍ ഗ്യാസ്ടാങ്കര്‍ അപകടത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ വെന്തുമരിച്ചു. മാന്‍വാല മേഖലയിലെ ശൈഖ്പുരയിലായിരുന്നു അപകടം. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഓടിച്ചിരുന്ന കാര്‍ പെട്രോളിയം ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനു സമീപത്തുകൂടി സ്കൂള്‍ വിദ്യാര്‍ഥികളെയുംകൊണ്ട് പോവുകയായിരുന്ന റിക്ഷക്കു തീപ്പിടിച്ചതാണ് കുട്ടികള്‍ അപകടത്തില്‍പ്പെടാന്‍ കാരണം. 20ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 12 പേരുടെ നില ഗുരുതരമാണ്. അപകടത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ട പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് എ. ഷരീഫ് ഇരകള്‍ക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
