സിറിയന്‍ സമാധാന ചര്‍ച്ച നിര്‍ത്തിവെച്ചു
text_fieldsജനീവ: യു.എന്‍ നേതൃത്വത്തിലുള്ള സിറിയന്‍ സമാധാന ചര്‍ച്ച താല്‍കാലികമായി നിര്‍ത്തിവെച്ചു. വിമതകേന്ദ്രമായ അലപ്പോയില്‍ റഷ്യയുടെ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് തിരുമാനം.
ഫെബ്രുവരി 25 വരെ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി യു.എന്‍ മധ്യസ്ഥന്‍ സ്റ്റെഫാന്‍ ഡി മിസ്തുര മാധ്യമങ്ങളെ അറിയിച്ചു. ചര്‍ച്ച തുടരാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ യു.എസിന്‍െറയും റഷ്യയുടെയും സഹായം യു.എന്‍ തേടിയിട്ടുണ്ട്. അഞ്ചാംവര്‍ഷത്തിലേക്ക് കടന്ന സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനാണ് സമാധാനചര്‍ച്ചകള്‍ക്ക് യു.എന്‍ ചുക്കാന്‍പിടിച്ചത്. ഉപാധികള്‍ അംഗീകരിക്കാതെ ചര്‍ച്ചയില്‍ പങ്കെടുക്കില്ളെന്ന് വ്യക്തമാക്കിയ വിമതസംഘം പിന്നീട് ജനീവയിലത്തെിയിരുന്നു.
വിമത നേതാക്കളും പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദും തമ്മിലുള്ള ചര്‍ച്ച തുടരുന്നതിനിടെയാണ് അലപ്പോയില്‍ ആക്രമണം നടന്നത്. അസദ് ഭരണകൂടത്തിന്‍െറ നീക്കത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് വിമതര്‍ തീരുമാനിച്ചതോടെ ചര്‍ച്ച പാളുകയായിരുന്നു. ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉരുത്തിരിയാത്ത പക്ഷം ചര്‍ച്ചയില്‍ പ്രതീക്ഷയില്ളെന്ന് കഴിഞ്ഞ ദിവസം വിമതസംഘം നേതാവ് മുഹമ്മദ് അല്ലൂശ് വ്യക്തമാക്കിയിരുന്നു. സിറിയന്‍ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ യു.എന്‍ നടത്തിയ രണ്ട് ചര്‍ച്ചകളും പരാജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
