അലപ്പോയില്‍ സൈനിക നീക്കം; സിറിയന്‍ ചര്‍ച്ച വഴിമുട്ടുന്നു
text_fieldsഡമസ്കസ്: സിറിയന്‍ പ്രതിസന്ധി പരിഹരിക്കാനായി പരസ്പരം പോരടിക്കുന്ന കക്ഷികളെ അണിനിരത്തി യു.എന്‍ മധ്യസ്ഥതയില്‍ സംഭാഷണം ഒൗദ്യോഗികമായി ആരംഭിച്ചതിനു തൊട്ടുപിറകെ രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ അലപ്പോയില്‍ സൈനിക നീക്കം. വിമത നിയന്ത്രണത്തിലുള്ള നഗരം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സിറിയന്‍ ഒൗദ്യോഗിക സേന അലപ്പോയിലത്തെിയത് ചര്‍ച്ച വീണ്ടും മുടക്കുമെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
ലക്ഷങ്ങള്‍ മരിച്ചുവീഴുകയും ജനസംഖ്യയുടെ പകുതിയിലേറെ അഭയാര്‍ഥികളാകുകയും ചെയ്ത ആഭ്യന്തര യുദ്ധം കൂടുതല്‍ രൂക്ഷമായ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് യു.എന്‍ മുന്‍കൈയെടുക്കുന്നത്. സംഭാഷണം തുടങ്ങിയതായി യു.എന്‍ പ്രഖ്യാപിച്ചെങ്കിലും സിറിയന്‍ സര്‍ക്കാറും വിമതരും ഇത് സ്ഥിരീകരിച്ചിട്ടില്ല. അലപ്പോയില്‍ സൈന്യമിറങ്ങിയതോടെ സംഭാഷണം മുന്നോട്ടുപോകാനുള്ള സാധ്യത അടഞ്ഞതായി വിമത കക്ഷി പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. യു.എസ് കൈമാറിയതുള്‍പ്പെടെ ആയുധങ്ങള്‍ വിന്യസിച്ച് സൈനിക നീക്കത്തെ ചെറുക്കാനുള്ള തയാറെടുപ്പുകളിലാണ് വിമത വിഭാഗം. ഇതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.
ചര്‍ച്ചകളില്‍ വിവിധ കക്ഷികളെ ആരൊക്കെ പ്രതിനിധാനംചെയ്യുമെന്നോ അജണ്ടയോ തീരുമാനിക്കാനായിട്ടില്ളെന്ന് യു.എന്‍ പ്രതിനിധി വ്യക്തമാക്കി. ബുധനാഴ്ചയോടെ പ്രതിനിധികളുടെ പട്ടിക തയാറാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചര്‍ച്ച മുടക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം രാജ്യത്തെ ശിയാ കേന്ദ്രത്തില്‍ ഐ.എസ് നടത്തിയ ആക്രമണത്തില്‍ 60 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.
സിറിയന്‍ അഭയാര്‍ഥികളുടെ ഒഴുക്കും രാജ്യത്തെ ഐ.എസ് മുന്നേറ്റവും സിറിയയില്‍ അടിയന്തരമായി സമാധാനം തിരിച്ചുകൊണ്ടുവരാന്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ടെങ്കിലും ആര്‍ക്കും നിയന്ത്രണമില്ലാത്ത സ്ഥിതി നിലനില്‍ക്കുന്ന രാജ്യത്ത് എങ്ങനെ യുദ്ധമവസാനിപ്പിക്കുമെന്നതു സംബന്ധിച്ച അനിശ്ചിതത്വം യു.എന്നിനെയും വന്‍ശക്തികളെയും വേട്ടയാടുകയാണ്. യു.എസിനു പിറകെ റഷ്യയും ഫ്രാന്‍സും ജര്‍മനിയുമുള്‍പ്പെടെ രാജ്യങ്ങള്‍ സിറിയയില്‍ ആക്രമണം നടത്തുന്നുണ്ട്. ഇതിനു പുറമെ ടോ മിസൈലുകളുള്‍പ്പെടെ ആയുധങ്ങളുമായി അമേരിക്ക വിമതരെ സഹായിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
