കശ്മീരിലെ തീവ്രവാദ സംഘടനകളെ സഹായിക്കരുതെന്ന് സര്‍ക്കാറിനോട് പാക് പാര്‍ലമെന്‍ററി പാനല്‍
text_fieldsഇസ്ലാമാബാദ്: കശ്മീരില്‍ തീവ്രവാദി സംഘടനകള്‍ക്ക് രഹസ്യ പിന്തുണ നല്‍കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പാക് പാര്‍ലമെന്‍ററി പാനല്‍. നാഷനല്‍ അസംബ്ളി സ്റ്റാന്‍ഡിങ് കമ്മിറ്റി കശ്മീരിനെക്കുറിച്ച് പുറത്തിറക്കിയ നാലു പേജ് വരുന്ന നയരേഖയിലാണ് നിരോധിത സായുധ സംഘങ്ങള്‍ക്കും തീവ്രവാദി വിഭാഗങ്ങള്‍ക്കും പാക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കരുതെന്ന താക്കീതുള്ളത്.
തീവ്രവാദി വിഭാഗങ്ങള്‍ക്കെതിരെ രാജ്യം നടപടിയെടുക്കുന്നില്ളെന്ന രാജ്യാന്തര സമൂഹത്തിന്‍െറ ആശങ്ക പരിഹരിക്കാന്‍ നടപടി അനിവാര്യമാണെന്നും പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ്) പ്രതിനിധി ഉവൈസ് അഹ്മദ് ലഗൈരി നേതൃത്വം നല്‍കുന്ന സമിതി ആവശ്യപ്പെട്ടു.
ഇന്ത്യയുമായി എല്ലാ വിഷയങ്ങളിലും ചര്‍ച്ച തുടരണമെന്നും നിര്‍ദേശമുണ്ട്. അതിര്‍ത്തി കടന്ന തീവ്രവാദത്തിന് പാക് പിന്തുണ അവസാനിപ്പിക്കണമെന്ന കാലങ്ങളായുള്ള ഇന്ത്യന്‍ ആവശ്യത്തെ സാധൂകരിക്കുന്നതാണ് പാര്‍ലമെന്‍ററി സമിതിയുടെ നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
