പെഷാവര്‍ ആക്രമണത്തിനുശേഷം പാകിസ്താനില്‍ 182 മദ്റസകള്‍ അടച്ചു
text_fieldsഇസ്ലാമാബാദ്: പെഷാവര്‍ സൈനിക സ്കൂള്‍ ആക്രമണത്തിനുശേഷം രാജ്യത്ത് 182 മദ്റസകള്‍ അടച്ചുപൂട്ടി. തീവ്രവാദം വളര്‍ത്തുന്നുവെന്നാരോപിച്ചാണ് സര്‍ക്കാര്‍ മദ്റസകള്‍ക്ക് സീല്‍വെച്ചത്. പഞ്ചാബ്, സിന്ധ്, ഖൈബര്‍ പ്രവിശ്യകളിലെ മദ്റസകള്‍ തീവ്രവാദം പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി പാകിസ്താന്‍ അസോസിസേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2014 നവംബറിലെ സൈനിക സ്കൂള്‍ ആക്രമണത്തില്‍ 150 പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു. തീവ്രവാദികള്‍ക്കുള്ള സാമ്പത്തികസഹായം കണ്ടുകെട്ടുന്നതിന്‍െറ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിലെ 100 കോടി രൂപയുടെ 126 അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇവിടെനിന്ന് 2510 ലക്ഷം രൂപയും അധികൃതര്‍ പിടിച്ചെടുത്തു. രാജ്യത്ത് നിരോധിക്കപ്പെട്ട 64 തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദബന്ധം സംശയിച്ച് 230 പേരെ അറസ്റ്റ് ചെയ്യുകയും 1026 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ചില സംഘടനകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണ്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന 1500 പുസ്തകങ്ങള്‍ പിടിച്ചെടുക്കുകയും 73 കടകള്‍ അടച്ചുപൂട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.