Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ് മുഖ്യ വക്താവ് അദ്നാനി അലപോയിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
ഐ.എസ് മുഖ്യ വക്താവ് അദ്നാനി അലപോയിൽ കൊല്ലപ്പെട്ടു
cancel

അലപോ: ഭീകരസംഘടനയായ ഇസ് ലാമിക് സ്റ്റേറ്റിന്‍റെ മുഖ്യ വക്താവ് അബു മുഹമ്മദ് അൽ അദ്നാനി കൊല്ലപ്പെട്ടു. സിറിയൻ സേന അലപോയിൽ നടത്തിയ സൈനിക ആക്രമണത്തിലാണ് അദ്നാനി കൊല്ലപ്പെട്ടത്. ഐ.എസ് വാർത്തകൾ പുറത്തുവിടുന്ന വാർത്താ ഏജൻസി അമാക്കാണ് മരണവിവരം സ്ഥിരീകരിച്ചത്.

അദ്നാനിയുടെ മരണത്തെ കുറിച്ച് പ്രതികരിക്കാൻ യു.എസ് തയാറായിട്ടില്ല. അദ്നാനിയുടെ തലക്ക് അഞ്ച് മില്യൺ ഡോളർ യു.എസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2015ൽ പെന്‍റഗൺ പുറത്തിറക്കിയ ഭീകരരുടെ പട്ടികയിൽ അദ്നാനി അടക്കം നാലു പേർ ഉൾപ്പെട്ടിരുന്നു. ഇവരെ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമണങ്ങളാണ് യു.എസ് സഖ്യസേന നടത്തിയിരുന്നത്.

2003ലെ ഇറാക്ക് ആക്രമണം മുതൽ യു.എസിനെതിരെ പോരാടുന്ന വിദേശ പൗരനായ അദ്നാനി ഐ.എസിന്‍റെ രണ്ടാമത്തെ മുതിർന്ന നേതാവായാണ് അറിയപ്പെടുന്നത്. സിറിയയിലും ഇറാക്കിലും ഐ.എസിനെ വളർത്താൻ പ്രധാന പങ്കുവഹിച്ച ആളാണ് അദ്നാനി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story