Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജപ്പാനില്‍ ചുഴലിക്കൊടുങ്കാറ്റ്: നൂറിലേറെ വിമാനങ്ങള്‍ റദ്ദാക്കി
text_fieldsbookmark_border
ടോക്യോ: അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് വടക്കുകിഴക്കന്‍ മേഖലയിലത്തെിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജപ്പാനില്‍ നൂറിലേറെ വിമാനങ്ങളുടെ സര്‍വിസ് റദ്ദാക്കി. ആയിരക്കണക്കിനാളുകളെ ഇവിടെനിന്ന് ഒഴിപ്പിക്കാനും ശ്രമംതുടങ്ങി. അഞ്ചുവര്‍ഷം മുമ്പ് ഈ മേഖലയില്‍ ഭൂകമ്പവും സൂനാമിയും കനത്ത നാശംവിതച്ചിരുന്നു. ലയണ്‍റോക് എന്നു പേരുള്ള ഈ ചുഴലിക്കൊടുങ്കാറ്റ് വടക്കുകിഴക്കന്‍ മേഖലയിലെ തൊഹുകു മേഖലയില്‍ മണ്ണിടിച്ചിലുണ്ടാക്കുമെന്ന് കാലാവസ്ഥാ പഠനവിഭാഗത്തിന്െറ മുന്നറിയിപ്പുണ്ടായിരുന്നു. പസഫിക് സമുദ്രമാണ് കാറ്റിന്‍െറ ഉറവിടം. മണിക്കൂറില്‍ 120 കി.മീ. വേഗത്തില്‍ വീശുന്ന കാറ്റ് 176 കി.മീറ്ററോളം ശക്തിപ്രാപിക്കാനും കനത്ത മഴക്കും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ടു പ്രമുഖ ഫാക്ടറികള്‍ അടച്ചതായും റിപ്പോര്‍ട്ടുണ്ട്.
Next Story