Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേല്‍ അധിനിവേശ...

ഇസ്രായേല്‍ അധിനിവേശ സൈന്യം ഫലസ്തീനിയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
ഇസ്രായേല്‍ അധിനിവേശ സൈന്യം ഫലസ്തീനിയെ  വെടിവെച്ചുകൊന്നു
cancel

ജറൂസലം: വെസ്റ്റ്ബാങ്കിലെ സില്‍വാദ് നഗരത്തിനടുത്ത് നിരായുധനായ ഫലസ്തീനിയെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു. 38കാരനായ ഇയാദ് ഹമദ് ആണ് കൊല്ലപ്പെട്ടത്. സില്‍വാദിലെ സൈനികാസ്ഥാനത്തിനു സമീപം ഇദ്ദേഹത്തെ ഓടിച്ചിട്ട് വെടിവെക്കുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഫലസ്തീന്‍-ഇസ്രായേല്‍ പോരാട്ടങ്ങളുടെ സ്ഥിരം വേദിയാണ് സില്‍വാദ്. 2015 ഒക്ടോബറില്‍ മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ടു തുടങ്ങിയ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 223 ഫലസ്തീനികളും 35 ഇസ്രായേലികളും കൊല്ലപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine conflict
Next Story