Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാഖില്‍ കാര്‍ബോംബ് സ്ഫോടനം; 21 മരണം
text_fieldsbookmark_border
ബഗ്ദാദ്: തെക്കുകിഴക്കന്‍ ബഗ്ദാദിലുണ്ടായ കാര്‍ബോംബാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്ക് പരിക്കേറ്റു. ബഗ്ദാദിലെ കാദ്മിയ ആരാധനാലയത്തിലേക്ക് പോവുന്ന ശിയ തീര്‍ഥാടകരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് പ്രാദേശിക പൊലീസ് പറയുന്നു.
എന്നാല്‍, ബഗ്ദാദിലെ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നതെന്ന് സുരക്ഷാസേന അറിയിച്ചു. ഇമാം മൂസ അല്‍ഖാദിമിന്‍െറ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ കാല്‍നടയായി കാദ്മിയയിലത്തൊറുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാഖില്‍ രാഷ്ട്രീയഅസ്ഥിരത തുടരുന്നതിനിടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്.
കഴിഞ്ഞമാസം ബഗ്ദാദില്‍ ഐ.എസ് തീവ്രവാദികളുടെ ബോംബാക്രമണത്തില്‍ 40 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story
