Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലാല്‍മസ്ജിദ്...

ലാല്‍മസ്ജിദ് പ്രമേയമാക്കിയ ഡോക്യുമെന്‍ററി നിരോധിച്ചു

text_fields
bookmark_border
ലാല്‍മസ്ജിദ് പ്രമേയമാക്കിയ ഡോക്യുമെന്‍ററി നിരോധിച്ചു
cancel

കറാച്ചി: ഫീച്ചര്‍ ഫിലിമായ മാലികിനു പിന്നാലെ ലാല്‍മസ്ജിദ് പ്രമേയമാക്കി മുഹമ്മദ് അലി നഖ്വി സംവിധാനം ചെയ്ത ഡോ
ക്യുമെന്‍ററി ഫെഡറല്‍ സര്‍ക്കാര്‍ നിരോധിച്ചു. 20 രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഈ ഡോക്യുമെന്‍ററി 12 അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. തീവ്രവാദത്തിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച പാകിസ്താന്‍െറ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സേസ് ഡോക്യുമെന്‍ററിക്ക് നിരോധമേര്‍പ്പെടുത്തിയത്. തീരുമാനത്തില്‍ ദു$ഖിതനാണെന്ന് നഖ്വി പറഞ്ഞു. പാകിസ്താനില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്ലാമാബാദിലെ നാഷനല്‍ കൗണ്‍സില്‍ ഓഫ് ആര്‍ട്സിലെ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കയായിരുന്നു ഡോക്യുമെന്‍ററി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:documentary
Next Story