Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ് പ്രതിരോധ...

യു.എസ് പ്രതിരോധ സെക്രട്ടറി ബഗ്ദാദില്‍

text_fields
bookmark_border
യു.എസ് പ്രതിരോധ സെക്രട്ടറി ബഗ്ദാദില്‍
cancel

ബഗ്ദാദ്: ഐ.എസിനെതിരായ പോരാട്ടം ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലയില്‍ യു.എസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചചെയ്യുന്നതിനായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ഇറാഖിലത്തെി. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി, പ്രതിരോധ മന്ത്രി ഖാലിദ് അല്‍ ഉബൈദി തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. യു.എസ് സൈനിക സഹായത്താല്‍ ഐ.എസ് നിയന്ത്രണത്തിലുള്ള പല മേഖലകളും ഇറാഖ് തിരിച്ചുപിടിച്ചിരുന്നു. ഇപ്പോഴും ഐ.എസിന്‍െറ പിടിയിലുള്ള വടക്കന്‍ ഇറാഖിലെ തന്ത്രപ്രധാന നഗരമായ മൂസില്‍ തിരിച്ചുപിടിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിനായി അമേരിക്കയുടെ കൂടുതല്‍ കരസൈനികര്‍ ഇറാഖിലത്തെുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  

 

Show Full Article
TAGS:ash carter 
Next Story