രണ്ട് ‘റോ’ ഉദ്യോഗസ്ഥരെ പിടികൂടിയെന്ന് പാകിസ്താന്‍
text_fieldsകറാച്ചി: ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്) രണ്ട് ഉദ്യോഗസ്ഥരെ പിടികൂടിയെന്ന് പാകിസ്താന്‍. സിനഡ് പ്രവിശ്യയില്‍ മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍ കഴിയുകയായിരുന്ന സദ്ദാം ഹുസൈന്‍, ബച്ചല്‍ എന്നിവരെയാണ് പിടികൂടിയതെന്ന് പാകിസ്താന്‍
ഭീകരവിരുദ്ധ വകുപ്പ് സീനിയര്‍ സൂപ്രണ്ട് നവീദ് ഖാജ പറഞ്ഞു.രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ചൈന-പാകിസ്താന്‍ സാമ്പത്തിക പദ്ധതി തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഖാജ പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലെ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തതായും പാകിസ്താന്‍ അവകാശപ്പെട്ടു. എന്നാല്‍, ആരോപണങ്ങള്‍ ഇന്ത്യ നിഷേധിച്ചു.
പാകിസ്താന്‍െറ സഹായത്തോടെ ഇന്ത്യയില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായുള്ള നീക്കങ്ങളാണിതെന്ന് ഇന്ത്യ ആരോപിച്ചു.
