Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഞ്ചു ദിവസത്തെ...

അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് മനോഹര്‍ പരീകര്‍ ചൈനയില്‍

text_fields
bookmark_border
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് മനോഹര്‍ പരീകര്‍ ചൈനയില്‍
cancel

ബെയ്ജിങ്: അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി മനോഹര്‍ പരീകര്‍ ചൈനയിലത്തെി. ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കവും സംയുക്ത സൈനിക സഹകരണവും തിങ്കളാഴ്ച ചൈനീസ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പരീകര്‍ ചര്‍ച്ചചെയ്യും. ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ചാങ് വാങ്ഖ്വാന്‍, കേന്ദ്ര സൈനിക കമീഷന്‍ വൈസ് ചെയര്‍മാന്‍ ജനറല്‍ ഫാന്‍ ചാങ്ലോങ് എന്നിവരുമായി പരീകര്‍ കൂടിക്കാഴ്ച നടത്തും.


 പ്രതിരോധ വകുപ്പിനു കീഴിലെ സൈന്യത്തിന്‍െറയും നാവിക വിഭാഗത്തിന്‍െറയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതിരോധ മന്ത്രിയോടൊപ്പമുണ്ട്. ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങിനെയും സന്ദര്‍ശനത്തിനിടെ പരീകര്‍ കാണും. പരീകറിന്‍െറ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈന സന്ദര്‍ശിക്കും.

Show Full Article
TAGS:china 
Next Story