Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനില്‍ ചാവേര്‍...

അഫ്ഗാനില്‍ ചാവേര്‍ സ്ഫോടനം; 12 മരണം

text_fields
bookmark_border
അഫ്ഗാനില്‍ ചാവേര്‍ സ്ഫോടനം; 12 മരണം
cancel

കാബൂള്‍: അഫ്ഗാനിലെ ജലാലാബാദിലുണ്ടായ ചാവേര്‍ സഫോടനത്തില്‍ 12 സൈനികര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സൈനികര്‍ സഞ്ചരിച്ച ബസിലേക്ക് ചാവേര്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം കാബൂളില്‍ നിന്നും 125 കി.മി അകലെയുള്ള ജലാലാബാദ് ആശുപത്രിയിലേക്ക് മാറ്റി. നിരന്തരം ചാവേര്‍ സ്ഫോടനം നടക്കുന്ന ജലാലാബാദില്‍ അനേകം സായുധ ഗ്രൂപ്പുകളുടെ സാന്നിധ്യവുമുണ്ട്.

Show Full Article
TAGS:afgan suicide attack 
Next Story