Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനില്‍ ബോംബ്...

അഫ്ഗാനില്‍ ബോംബ് സ്ഫോടനം; രണ്ട് മരണം

text_fields
bookmark_border
അഫ്ഗാനില്‍ ബോംബ് സ്ഫോടനം; രണ്ട് മരണം
cancel

കാബൂള്‍: അഫ്ഗാനില്‍ ബഗ്രാമി ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ബസ് റോഡരികില്‍ സ്ഥാപിച്ച ബോംബില്‍ തട്ടിയാണ് സ്ഫോടനമുണ്ടായത്. അഫ്ഗാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരാണ് മരിച്ച രണ്ട് പേര്‍. 

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടിന്നും സംഭവത്തിന്‍റ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാന്‍ സര്‍ക്കാറിനെതിരെയുള്ള സായുധ സംഘടനകളുടെ പോരാട്ടത്തില്‍ പലപ്പോഴും ഇരയാകുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പര്‍വാന്‍ ജില്ലയില്‍ കഴിഞ്ഞ ആഴ്ച നടന്ന് ചാവേര്‍ സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Show Full Article
TAGS:afganisthan 
Next Story