ഇറാഖില്‍ ഐ.എസ് ചാവേറാക്രമണങ്ങളില്‍ 62 മരണം
text_fieldsബഗ്ദാദ്: ഇറാഖില്‍ ശിയാ മിലീഷ്യകളെയും സൈനികരെയും ലക്ഷ്യമിട്ട് വിവിധ നഗരങ്ങളില്‍ ഐ.എസ് നടത്തിയ ചാവേറാക്രമണങ്ങളില്‍ 62 പേര്‍ മരിച്ചു. 83 പേര്‍ക്ക് പരിക്കേറ്റു. ഐ.എസ് സ്വാധീന മേഖലയായ അന്‍ബാറിലെ അല്‍ബഗ്ദാദി ഗ്രാമത്തിലാണ് വലിയ ആക്രമണം നടന്നത്. ഇവിടെ 26 സൈനികരാണ് കൊല്ലപ്പെട്ടത്. ബഗ്ദാദിനു വടക്ക് സലാഹുദ്ദീന്‍ പ്രവിശ്യയില്‍ സര്‍ക്കാര്‍ അനുകൂല മിലീഷ്യകളെ ലക്ഷ്യമിട്ട് നടന്ന രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ ആറു പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബഗ്ദാദിലെ മശ്ഹദയില്‍ പ്രധാനമന്ത്രിയുടെ അകമ്പടിവാഹനത്തെ ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ബഗ്ദാദിലെ മുസന്ന പാലത്തിനു സമീപവും ചാവേര്‍ പൊട്ടിത്തെറിച്ചു. ഇവിടെ മൂന്നു പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നാസിരിയ്യയിലെ ആക്രമണത്തില്‍ മരിച്ചവരിലേറെയും സിവിലിയന്മാരാണ്. ബസ്റ, അബൂഗുറൈബ് എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ നടന്നു.
അന്‍ബാര്‍, മൂസില്‍ പ്രവിശ്യകളില്‍ ഭരണം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സേന ആക്രമണം ശക്തമാക്കിയത് മറ്റിടങ്ങളെയും ചോരക്കളമാക്കിത്തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
