നാസയുടെ റോവര്‍ ചാലഞ്ചില്‍ പങ്കെടുക്കാന്‍ നാല് ഇന്ത്യന്‍ സ്ഥാപനങ്ങള്‍
text_fieldsവാഷിങ്ടണ്‍: നാസ നടത്തുന്ന അന്യഗ്രഹ പര്യവേക്ഷണ വാഹനങ്ങളുടെ രൂപകല്‍പനാ മത്സരത്തില്‍ പങ്കെടുക്കാന്‍ നാല് ഇന്ത്യന്‍ സ്ഥാപനങ്ങളും. മഹാരാഷ്ട്രയിലെ മുകേഷ് പട്ടേല്‍ സ്കൂള്‍ ഓഫ് ടെക്നോളജി മാനേജ്മെന്‍റ് ആന്‍ഡ് എന്‍ജിനീയറിങ്, ഐ.ഐ.ഐ.ടി റൂര്‍കി, തമിഴ്നാട്ടിലെ സത്യഭാമ സര്‍വകലാശാല, ഉത്തര്‍പ്രദേശിലെ സ്കൈലൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് എന്നീ സ്ഥാപനങ്ങളാണ് ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്.
അന്യഗ്രഹങ്ങളുടെ പ്രതലങ്ങളില്‍ സഞ്ചരിക്കാവുന്ന വാഹനത്തിന്‍െറ രൂപകല്‍പനയും നിര്‍മാണവുമാണ് മത്സരാര്‍ഥികള്‍ ചെയ്യേണ്ടത്.
ദ്രാവകം, ചെറിയ കല്ലുകള്‍, വലിയ പാറകള്‍, മണ്ണ് എന്നിവ ശേഖരിക്കാന്‍ കഴിയുന്ന യന്ത്രക്കൈകളുടെയും ഏത് പ്രതലത്തിലും സഞ്ചരിക്കാനാകുന്ന ചക്രങ്ങളുടെയും രൂപകല്‍പനയാണ് ഇത്തവണ മത്സരാര്‍ഥികള്‍ നേരിടുന്ന രണ്ടു പ്രധാന വെല്ലുവിളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
