Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂചിക്ക് വിദേശകാര്യവും പ്രസിഡന്‍റ് ഒാഫീസിന്‍റെ ചുമതലയും

text_fields
bookmark_border
സൂചിക്ക് വിദേശകാര്യവും പ്രസിഡന്‍റ് ഒാഫീസിന്‍റെ ചുമതലയും
cancel

നയ് പിഡാവ്: നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് ഓങ്സാന്‍ സൂചി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ പുനഃക്രമീകരിച്ചു. പുതിയ തീരുമാന പ്രകാരം വിദേശകാര്യവും പ്രസിഡന്‍റ് ഒാഫീസിന്‍റെ ചുമതലയും മാത്രമാണ് മ്യാന്മര്‍ പ്രസിഡന്‍റ് ടിന്‍ ജോ നൽകിയിട്ടുള്ളത്. നേരത്തെ നൽകിയിരുന്ന വിദ്യാഭ്യാസം, വൈദ്യുതി-ഊർജ വിഭവം എന്നീ വകുപ്പുകളാണ് സൂചിയിൽ നിന്ന് മാറ്റിയത്.

പുനഃക്രമീകരിച്ച വകുപ്പ് വിഭജന പട്ടിക അംഗീകാരത്തിനായി പാർലമെന്‍റിൽ സമർപ്പിച്ചു. കഴിഞ്ഞ ദിവസം സൂചിയെ ദേശീയ ഉപദേഷ്ടാവായി നിയമിച്ച് കൊണ്ടുള്ള പ്രമേയം ഉപരിസഭ പാസാക്കിയിരുന്നു.

അഞ്ചുദശകം നീണ്ട പട്ടാള ഭരണത്തിന് അന്ത്യം കുറിച്ച് സൂചിയുടെ അനുയായി ടിന്‍ ജോ മ്യാന്മര്‍ പ്രസിഡന്‍റായി ബുധനാഴ്ചയാണ് അധികാരമേറ്റത്. പ്രസിഡന്‍റിന്‍റെ ‘ബോസ്’ എന്നാണ് സൂചിയെ എന്‍.എല്‍.ഡി എം.പിമാര്‍ വിശേഷിപ്പിക്കുന്നത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story