ഫലസ്തീനികളെ കൊന്നിട്ടോ ഇസ്രായേലിന്‍െറ ശക്തിപ്രകടനം?
text_fieldsഅല്‍ശരീഫ് എന്ന 21കാരനെ മൃഗീയമായി വെടിവെച്ചുകൊല്ലുന്ന വിഡിയോ ഇന്‍റര്‍നെറ്റില്‍ വൈറലായി. എല്ലാ ദിവസവും ഫലസ്തീനി ബാലന്മാരെ ഇസ്രായേല്‍ സൈന്യം ഇത്തരത്തില്‍ കൊലപ്പെടുത്തുന്നുവെന്നത് നഗ്നമായ യാഥാര്‍ഥ്യമാണ്.
തീവ്രവാദികളെന്നാരോപിച്ചാണ് ഓരോ ഫലസ്തീനിയെയും ഇസ്രായേല്‍ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കുന്നത്. വര്‍ഷങ്ങളായി ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതിനുള്ള നിയമത്തിന്‍െറ പണിപ്പുരയിലാണ് ഇസ്രായേല്‍.
കഴിഞ്ഞ ജനുവരിയില്‍ ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്‍െറ ക്രൂരമായ മര്‍ദനമുറകളില്‍ സ്വീഡന്‍ വിദേശകാര്യമന്ത്രി അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണത്തിന് ആവശ്യപ്പെട്ടപ്പോള്‍ വിദേശരാജ്യത്തിന് ഇവിടെയെന്തുകാര്യം എന്ന മട്ടിലായിരുന്നു ഇസ്രായേലിന്‍െറ മറുപടി.
2006ല്‍ ഹമാസ് വധിക്കപ്പെടേണ്ടവരാണെന്ന വാദഗതിയുമായി ഇസ്രായേല്‍ ബൈതനു പാര്‍ട്ടി നേതാവ് അവിഗ്ദോര്‍ ലീബെര്‍മാന്‍ രംഗത്തുവന്നിരുന്നു.
പിന്തുണക്കുന്നവരെ വളര്‍ത്തണമെന്നും എതിര്‍ക്കുന്നവരുടെ തലവെട്ടിക്കളയണമെന്നുമുള്ള ചിന്താഗതിയായിരുന്നു ലീബര്‍മാന്‍േറത്. അല്ലാതെ ജറൂസലമില്‍ ഇസ്രായേലിന് നിലനില്‍ക്കാന്‍ കഴിയില്ളെന്നായിരുന്നു വാദം.
ഫലസ്തീനികളെ വെടിവെച്ചുകൊല്ലുന്ന ഇസ്രായേല്‍ സൈനികര്‍ ആദരിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് ഈ കിരാതനടപടിക്കെതിരെ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവരുന്നു. മുറിവേറ്റുകിടക്കുന്ന ദുര്‍ബലന്‍ ഒരുപക്ഷേ, ആക്രമത്തില്‍ പങ്കാളിയാണെങ്കില്‍ കൂടി വെടിവെച്ചുകൊല്ലുന്നത് നീതീകരിക്കാനാവില്ളെന്നും യുദ്ധക്കുറ്റം ചുമത്തി മര്‍ദകരെ വിചാരണ ചെയ്യണമെന്നുമാണ് അവരുടെ നിര്‍ദേശം.
ലോകത്തെ ഏറ്റവും ധാര്‍മികതയുള്ളവരെന്നാണ് ബിന്യമിന്‍ നെതന്യാഹു ഇസ്രായേല്‍ സൈനികരെ വിശേഷിപ്പിച്ചത്. അവര്‍തന്നെയാണ് ഫലസ്തീനികളെ ഹീനമായി കൊല്ലാക്കൊല ചെയ്യുന്നതും. ഫലസ്തീനികളുടെ വധശിക്ഷയും വീടുകള്‍ തകര്‍ക്കുന്നതും അവരെ നാടുകടത്തുന്നതും അധികാരത്തിന്‍െറ പ്രതീകമായി ജനങ്ങള്‍ കരുതണമെന്നാണ് നെതന്യാഹു ആഗ്രഹിക്കുന്നതും.
കടപ്പാട്: മിഡ്ല്‍ ഈസ്റ്റ് മോണിറ്റര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
