ബാകു: നഗാര്‍നൊ-കരാബഖ് തര്‍ക്കമേഖലയില്‍ അര്‍മീനിയ-അസര്‍ബൈജാന്‍ വെടിവെപ്പ് രൂക്ഷം.12 സൈനികര്‍ കൊല്ലപ്പെട്ടതായി അസര്‍ബൈജാന്‍ അറിയിച്ചു. അസര്‍ബൈജാന്‍െറ ഹെലികോപ്ടര്‍ വെടിവെച്ച് വീഴ്ത്തിയതായി അര്‍മീനിയന്‍ പ്രതിരോധ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, ഇക്കാര്യം അസര്‍ബൈജാന്‍ നിഷേധിച്ചു. അര്‍മീനിയ നടത്തുന്ന പ്രകോപനം മാത്രമാണിതെന്ന് അസര്‍ബൈജാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
അതിര്‍ത്തിയില്‍ അര്‍മീനിയ മോര്‍ട്ടാറുകളും ഷെല്ലുകളും പ്രയോഗിച്ചതാണ് തിരിച്ചടിക്കാന്‍ കാരണമായതെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിച്ച 1994നു ശേഷം അര്‍മീനിയയുടെ അധീനതയിലാണ് നഗാര്‍നൊ-കരാബഖ് മേഖല.
തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. പോരാട്ടം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു.