വിമാനത്തില്‍ യോഗ: യാത്രക്കാരന് അറസ്റ്റില്‍
text_fieldsസോള്‍: യോഗചെയ്യുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍, വിമാനത്തില്‍ യോഗചെയ്ത് പുലിവാലുപിടിച്ചിരിക്കയാണ് ദക്ഷിണ കൊറിയയില്‍നിന്നുള്ള ഹയോങ്തെ എന്ന 72കാരന്. ഹോണോലുലുവില്നിന്ന് ജപ്പാനിലേക്ക് പറന്ന യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയര്‍ന്നപ്പോള്‍ സീറ്റിലിരിക്കുന്നതിന് പകരം പിറകിലിരുന്ന് യോഗ ചെയ്യുകയായിരുന്നു ഇദ്ദേഹം. യോഗ നിര്‍ത്തി സീറ്റില്‍ വന്നിരിക്കാന്‍ ഭാര്യയും വിമാനത്തിലെ ജീവനക്കാരും നിര്‍ബന്ധിച്ചതോടെ ഹയോങ്തെ കുപിതനായി.
ഭാര്യയും ജീവനക്കാരും ഇയാളെ സീറ്റിലിരുത്താന് ശ്രമിച്ചപ്പോള്‍ അവരെ കടിക്കുകയും തലയിട്ടടിക്കുകയും ചെയ്തു. യാത്രക്കാരെ കൊല്ലുമെന്നും ഭീഷണിമുഴക്കി. തുടര്‍ന്ന് വിമാനം ഹവായിലേക്ക് തിരിച്ചുവിട്ടു. പൊലീസത്തെി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് 25,000 ഡോളറിന്‍െറ ജാമ്യത്തുകയില്‍ വിട്ടയച്ചു.
