ഉത്തര കൊറിയയിൽ പാർട്ടി കോൺഗ്രസ്
text_fieldsസോൾ: മൂന്നര പതിറ്റാണ്ടിനുശേഷം ഉത്തരകൊറിയയിലെ ഭരണപക്ഷമായ വർക്കേഴ്സ് പാർട്ടി സമ്മേളനം നടത്താൻ തീരുമാനിച്ചു. അടുത്തവർഷം മേയിലായിരിക്കും പാർട്ടി കോൺഗ്രസ് എന്ന് പോളിറ്റ്ബ്യൂറോ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഭരണത്തലവൻ കിം ജോങ് ഉന്നിെൻറ പിതാമഹനും പാർട്ടിയുടെ സ്ഥാപകനേതാവുമായ കിങ് II സുങ്ങിെൻറ കാലത്താണ് ഇതിനുമുമ്പ് പാർട്ടി സമ്മേളനം നടന്നത്.
മേയിൽ നടക്കുന്ന സമ്മേളനത്തിെൻറ അജണ്ടകളെ കുറിച്ച് വ്യക്തമായ ധാരണകൾ ലഭിച്ചിട്ടില്ല. എങ്കിലും, പാർട്ടിയെ ശക്തിപ്പെടുത്താനും ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പാർട്ടി കോൺഗ്രസിൽ നടക്കുമെന്നാണ് സൂചന. പാർട്ടി നേതൃമാറ്റത്തിനുള്ള അവസരമാവും പാർട്ടി കോൺഗ്രസിലൂടെ കൈവരുകയെന്നാണ് നിരീക്ഷകർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.