മിസ് കാനഡക്ക് ചൈനയില്‍ യാത്രാവിലക്ക്
text_fieldsബെയ്ജിങ്: കാനഡയിലെ മിസ്വേള്‍ഡ് അനസ്താസിയ ലിന്നിന് ചൈനയില്‍ യാത്രാ വിലക്ക്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി താന്‍ പറയുന്നത് തടയുകയാണ് അവരുടെ ലക്ഷ്യം. അതിനാണ് പ്രവേശം നിഷേധിച്ചതെന്നും ലിന്‍ പറഞ്ഞു. സാന്യ സിറ്റിയില്‍ നടക്കുന്ന സുന്ദരിപ്പട്ട മത്സരത്തില്‍ പോകുന്നതാണ് ചൈനീസ് അധികൃതര്‍ തടഞ്ഞതെന്നും 25കാരിയായ ഇവര്‍ ആരോപിച്ചു. 13ാം വയസ്സില്‍ ചൈനയില്‍നിന്ന് കാനഡയില്‍ കുടിയേറിയതാണ് ലിന്‍. തന്നെ നിശ്ശബ്ദയാക്കാന്‍ വേണ്ടി, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്നവരെ നിരോധിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാര്‍ട്ടിയെ എതിര്‍ത്തതിന് ചില അത്ലറ്റുകളെ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കുന്നില്ളെന്നും അനസ്താസിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സിനിമയിലൂടെയും പരസ്യമായും നിലപാട് സ്വീകരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണിവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
