മ്യാന്മറില്‍ രത്നഖനിയില്‍ മണ്ണിടിച്ചില്‍; 90 മരണം
text_fieldsയാംഗോന്‍: വടക്കന്‍ മ്യാന്മറിലെ കാചിനിലെ രത്നഖനിയില്‍ മണ്ണിടിച്ചിലില്‍ സ്ത്രീകളടക്കം 90 പേര്‍ മരിച്ചു. രത്നങ്ങളുടെ അവശിഷ്ടം തിരയുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിനടിയില്‍നിന്ന് 90 മൃതദേഹങ്ങള്‍ കണ്ടത്തെിയെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖനിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതീവരഹസ്യമായ രത്നഖനിയിലാണ് അപകടം.
എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. ഖനന കമ്പനികള്‍ പ്രദേശത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്താകുമെന്ന് ഭയന്ന് നിരവധി പ്രദേശവാസികളെ മുമ്പും കൊലപ്പെടുത്തിയതായി ആരോപണമുണ്ടായിരുന്നു. ഖനിയെ സംബന്ധിച്ച് ഇന്നേവരെ പുറംലോകത്തിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഘര്‍ഷമേഖലയായ കാചിനിലെ രത്നവ്യാപാരത്തില്‍നിന്ന് ലക്ഷക്കണക്കിന് ഡോളറാണ് കമ്പനികള്‍ ലാഭംകൊയ്യുന്നത്.
വന്‍ വ്യവസായികളും മിലിട്ടറി ബന്ധമുള്ളവരും മയക്കുമരുന്ന് വ്യവസായികളുമാണ് ഇവിടത്തെ രത്നവ്യാപാരത്തെ നിയന്ത്രിക്കുന്നത്. മ്യാന്മറിലെ ഏറ്റവും അമൂല്യമായ രത്നങ്ങളാണ് ഇവിടെനിന്ന് ഖനനം ചെയ്തെടുക്കുന്നത്.
2014ല്‍ മാത്രം രത്നവ്യാപാരത്തിലൂടെ കോടിക്കണക്കിന് ഡോളര്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രദേശവാസികള്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കി വശത്താക്കിയാണ് ഖനനം നടത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
