ചൈനയിലെ പടിഞ്ഞാറന്‍ പസഫിക് കടലില്‍ നിരീക്ഷണ സംവിധാനം
text_fields
ബെയ്ജിങ്: കടലിലെ ഒഴുക്കും കാലാവസ്ഥയും തമ്മിലുള്ള ബന്ധം പഠിക്ക ുന്നതിനായി പടിഞ്ഞാറന്‍ പസഫിക് കടലില്‍ ചൈന നിരീക്ഷണ സംവിധാനം സ്ഥാപിച്ചു. 77 ദിവസമായി പസഫിക്കിലെ 11,000 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ നിരീക്ഷണം നടത്തുകയായിരുന്ന ചൈനീസ് ഗവേഷകസംഘം ‘കെക്സുവെ’ 15 സെറ്റ് ബോയകളും 380 നിരീക്ഷണ ഉപകരണങ്ങളും കണ്ടത്തെിയതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോളജി അറിയിച്ചു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഉപകരണങ്ങളില്‍നിന്ന് കടലിലെ ചൂട്, ഉപ്പുരസം, വെള്ളത്തിന്‍െറ ചംക്രമണം എന്നിവയെക്കുറിച്ച് പഠിക്കാന്‍ സാധിക്കുമെന്നും ഇത് സമുദ്രത്തിലെ ഒഴുക്കും ചൈനയുടെ കാലാവസ്ഥയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിന് സഹായിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. 13 സെറ്റ് ബോയകളും 350 നിരീക്ഷണ ഉപകരണങ്ങളും പുതിയതായി കടലില്‍ ഇറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.