തരായ് മേഖല വേര്‍പെടുത്തിയാല്‍ പരമാധികാരം നഷ്ടപ്പെടുമെന്ന് ഉപപ്രധാനമന്ത്രി
text_fieldsകാഠ്മണ്ഡു: പുതിയ ഭരണഘടന പ്രകാരം തരായ് മേഖല മലയോര പ്രദേശങ്ങളില്‍നിന്ന് വേര്‍പെടുത്തിയാല്‍ രാജ്യത്തിന്‍െറ പരമാധികാരം നഷ്ടപ്പെടുമെന്ന് ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ കെ.സി. ചിത്രാബഹദൂര്‍ മുന്നറിയിപ്പ് നല്‍കി. തരായ് മേഖല രാജ്യത്തുനിന്ന് വിഘടിപ്പിച്ചാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ദ്രോഹകരമാകുമെന്ന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേപ്പാള്‍ ജനത കൂടുതല്‍ സാമ്പത്തിക ഉപരോധം നേരിടേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മാധേശി ജനവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രാജ്യത്തിന്‍െറ ആഭ്യന്തരകാര്യമാണെന്നും ഈ പ്രശ്നം പരിഹരിക്കാന്‍ പുറത്തുനിന്ന് സഹായം തേടരുതെന്നും അദ്ദേഹം വ്യക്തമാക്കി. തരായ് മേഖലയെ മലയോര മേഖലകളില്‍നിന്ന് വേര്‍പെടുത്തി കൂടുതല്‍ അധികാരം നല്‍കണമെന്നത് മാധേശി വിഭാഗത്തിന്‍െറ പ്രധാന ആവശ്യമാണ്.
ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ രണ്ടു മാസമായി ഇവര്‍ പ്രക്ഷോഭത്തിലാണ്. ഈ മേഖല കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് നേപ്പാള്‍ സാമൂഹിക ക്ഷേമമന്ത്രി സി.പി. മൈണാലി ആരോപിച്ചിരുന്നു. ഈ ആരോപണം ഇന്ത്യ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
