Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്രായേല്‍ മുന്‍ പ്രസിഡന്‍റ് ഇഷാഖ് നവോന്‍ അന്തരിച്ചു
text_fieldsbookmark_border
ജറൂസലം: ഇസ്രായേലിന്‍െറ അഞ്ചാമത്തെ പ്രസിഡന്‍റായിരുന്ന ഇഷാഖ് നവോന്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. ശനിയാഴ്ചയായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. ഇസ്രായേലിന്‍െറ സ്ഥാപക പിതാവ് ഡേവിഡ് ബെന്‍ ഗുരിയോനിന്‍െറ സന്തതസഹചാരിയായിരുന്നു നവോന്‍. പിന്നീട് ഇസ്രായേല്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃനിരയിലത്തെി. 1978-83 കാലയളവിലാണ് അദ്ദേഹം പ്രസിഡന്‍റായത്. ദീര്‍ഘകാലം ഇസ്രായേല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1992ല്‍ രാഷ്ട്രീയത്തോട് വിടപറഞ്ഞ നവോന്‍ എഴുത്തുകാരനായും നാടകകൃത്തായും ശോഭിച്ചു. നിര്യാണത്തില്‍ ഇസ്രായേല്‍ അനുശോചിച്ചു. 1921 ഏപ്രില്‍ ഒമ്പതിന് ജറൂസലമിലായിരുന്നു ജനനം.
Next Story