ഇമ്രാന്‍-റഹം ഖാന്‍ വിവാഹമോചനത്തിനു പിന്നില്‍ വിഷം നല്‍കാനുള്ള ശ്രമം?
text_fieldsഇസ്ലാമാബാദ്: ഇമ്രാനില്‍നിന്ന് രാഷ്ട്രീയ നേതൃത്വം പിടിച്ചെടുക്കാന്‍ മാധ്യമപ്രവര്‍ത്തകകൂടിയായ ഭാര്യ റഹംഖാന്‍ ഭര്‍ത്താവിന് വിഷംനല്‍കാന്‍ നടത്തിയ ശ്രമമാണോ ഇരുവരുടെയും വിവാഹമോചനത്തിലത്തെിച്ചത്? ഇമ്രാനും പത്നിയും ഇനിയും വെളിപ്പെടുത്താത്ത വിവാഹമോചനത്തിനു കാരണം തേടിയിറങ്ങിയ പാകിസ്താനിലെ പപ്പരാസി മാധ്യമപ്രവര്‍ത്തകരാണ് ഇങ്ങനെയുമൊരു കാരണത്തിന്‍െറ സാധ്യത തള്ളാനാകില്ളെന്ന വാദവുമായി രംഗത്തത്തെിയത്. ഇമ്രാന്‍ നേതൃത്വം നല്‍കുന്ന തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതൃത്വം പിടിക്കാന്‍ റഹം ഖാന് മോഹമുണ്ടെന്നും എളുപ്പവഴിയെന്ന നിലക്ക് ഇമ്രാന് വിഷം നല്‍കാന്‍ വരെ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആരിഫ് നിസാമി പാകിസ്താനിലെ ന്യൂസ് 24 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2014 ല്‍ ഇരുവരുടെയും വിവാഹം ആദ്യമായി വെളിപ്പെടുത്തി ശ്രദ്ധേയനായ വ്യക്തിയാണ് ആരിഫ്. വിവാഹമോചനത്തിന്‍െറ വക്കത്തത്തെിയെന്നും ഇനിയൊരു തിരിച്ചുവരവില്ളെന്നും കഴിഞ്ഞ സെപ്റ്റംബറില്‍ ഇദ്ദേഹം വാര്‍ത്ത നല്‍കിയിരുന്നു.