യര്‍മൂകില്‍ നിന്ന് സായുധസംഘങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കം നിര്‍ത്തിവെച്ചു
text_fieldsഡമസ്കസ്: ഡമസ്കസിനു സമീപം യര്‍മൂക് അഭയാര്‍ഥി ക്യാമ്പില്‍നിന്ന് സായുധസംഘങ്ങളെയും കുടുംബാംഗങ്ങളെയും ഒഴിപ്പിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വ്യോമാക്രമണത്തില്‍ സിറിയന്‍ വിമതനേതാവ് സെഹ്റാന്‍ അല്ലൂശ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണിത്. യര്‍മൂകിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍നിന്ന് വിമതര്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള അല്‍ ഖദമിലേക്കും ഹജറുല്‍ അസ്വദിലേക്കും മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇവരെ ഒഴിപ്പിക്കാനായി 18 ബസുകള്‍ യര്‍മൂകിലത്തെിയിരുന്നു. പദ്ധതി ഉപേക്ഷിച്ചിട്ടില്ളെന്നും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതാണെന്നും സൂചിപ്പിക്കുന്ന അറബിയിലുള്ള ഫേസ്ബുക് പോസ്റ്റ് ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേല്‍ പുറത്താക്കിയ ഫലസ്തീനി അഭയാര്‍ഥികള്‍ക്കായി നിര്‍മിച്ച ആദ്യ ക്യാമ്പാണ് യര്‍മൂക്. നാലരവര്‍ഷമായി സിറിയയില്‍ രൂക്ഷമായി തുടരുന്ന സംഘര്‍ഷം അഭയാര്‍ഥി ക്യാമ്പിനെയും ബാധിച്ചിരുന്നു. വിമതസംഘങ്ങള്‍ അഭയാര്‍ഥി ക്യാമ്പിലത്തെിയതോടെ സര്‍ക്കാര്‍സൈന്യം ഇവിടെ ബോംബാക്രമണം പതിവാക്കി. ക്യാമ്പിന് സൈന്യം ഉപരോധമേര്‍പ്പെടുത്തിയതോടെ നൂറുകണക്കിന് സിവിലിയന്മാര്‍ പട്ടിണികിടന്ന് മരിച്ചു. പട്ടിണികൊണ്ട് വലഞ്ഞ ജനങ്ങള്‍ പുല്ലുതിന്നാണ് ജീവന്‍ നിലനിര്‍ത്തിയത്. 5000നും 8000നുമിടയില്‍ സിവിലിയന്മാര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
