ബേനസീറിനെ രാജ്യം അനുസ്മരിച്ചു
text_fieldsലാഹോര്‍: മുന്‍ പാക് പ്രധാനമന്ത്രിയും പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി നേതാവുമായിരുന്ന ബേനസീര്‍ ഭൂട്ടോയെ രാജ്യം അനുസ്മരിച്ചു. ബേനസീറിന്‍െറ എട്ടാം ചരമവാര്‍ഷികമായിരുന്നു ഞായറാഴ്ച. രാജ്യത്ത് കനത്ത സുരക്ഷാസന്നാഹമായിരുന്നു ഏര്‍പ്പെടുത്തിയത്. ചരമവാര്‍ഷികത്തോടനുബന്ധിച്ച് പീപ്ള്‍സ് പാര്‍ട്ടി എല്ലാജില്ലകളിലും അനുസ്മരണപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. രാജ്യത്തുടനീളം പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. ചടങ്ങുകളിലെ ശ്രദ്ധേയസാന്നിധ്യമായിരുന്നു മകനും പി.പി.പി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ. ബേനസീറിനെ ഖബറടക്കിയ സിന്ധ് പ്രവിശ്യയിലെ ഖര്‍ഷി ഖുദ ബഖ്ശിലും പ്രത്യേക ചടങ്ങുകള്‍ നടന്നു. 2007 സെപ്റ്റംബര്‍ 27നാണ് റാവല്‍പിണ്ടിയില്‍ തീവ്രവാദികളുടെ വെടിയേറ്റ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
